Thursday, 30 November 2017

In search of something,
Deliberately in need of...
Know its beyond my reach
But each cells and nerves quench..
To wipe out the thirst out of their lips..
The thing which I had at once..
Fate has snapped from..
Now emptied...
With nothing to hold on...
Than mere hopes..

Saturday, 29 July 2017

നടന്നു തീർത്ത വഴികളും
കരഞ്ഞു വീർത്ത കൺതടങ്ങളും
കണ്ണീർ തുടച്ച തലയണകളും
പരാതിയർപ്പിച്ച ദൈവവും
എന്നെ ഒന്നു തുണച്ചെങ്കിൽ...
ഓരോ അലയും എൻ രോദനം
അലറി വിളിച്ചിട്ടും...
തീർന്നില്ലല്ലോ ഇന്നും
എൻ കണ്ണീർതുള്ളികൾ!
ജീവിതം.....
മണ്ണിൽ നിന്നും മണ്ണിലേക്കുള്ള
വെറുമൊരു യാത്ര...!
ധനവും..മോഹസൗധങ്ങളും ..
തനിക്കെതിരെ മാത്രം
വിധി പറയുന്ന ഒരു ദിനത്തിലേക്കുള്ള
ചവിട്ടു പടിയിലേക്കുള്ള
ആദ്യ പടി....
ആഗ്രഹങളൊരിക്കലും അത്യാഗ്രഹം
ആയിരുന്നില്ല...
എന്നാൽ അത്യാഗ്രഹിച്ചവർക്കെല്ലാം
നീ കൈനിറയെ കൊടുത്തു..
എനിക്കോ...?
നീട്ടിയ കൈ ഇപ്പോഴും ഒഴിഞ്ഞു
തന്നെ കിടന്നു..

Friday, 21 April 2017

ചിതലരിച്ച് തീരുവാനുള്ള
പ്രതാപവും
മണ്ണിലലിയാനുള്ള
ശരീരവും..
ഒപ്പം മറമാടാത്ത
സമ്പത്തും..
ഒടുങ്ങാത്ത ആർത്തിയും..
ഞാനെന്ന ഭാവവും..
മനുഷ്യനെ മനുഷ്യനല്ലാതയാക്കി!

Monday, 10 April 2017

Frustration, no idea to where
It leads...
Totally disturbed, collapsed out of
everything
Each events led to nothing,
than mystery...
If caught up with alzheimer's
might be better
to fade those memories away
can't deliberately fade it
trying hard, but hardly fades.😭