നടന്നു തീർത്ത വഴികളും
കരഞ്ഞു വീർത്ത കൺതടങ്ങളും
കണ്ണീർ തുടച്ച തലയണകളും
പരാതിയർപ്പിച്ച ദൈവവും
എന്നെ ഒന്നു തുണച്ചെങ്കിൽ...
ഓരോ അലയും എൻ രോദനം
അലറി വിളിച്ചിട്ടും...
തീർന്നില്ലല്ലോ ഇന്നും
എൻ കണ്ണീർതുള്ളികൾ!
ജീവിതം.....
മണ്ണിൽ നിന്നും മണ്ണിലേക്കുള്ള
വെറുമൊരു യാത്ര...!
ധനവും..മോഹസൗധങ്ങളും ..
തനിക്കെതിരെ മാത്രം
വിധി പറയുന്ന ഒരു ദിനത്തിലേക്കുള്ള
ചവിട്ടു പടിയിലേക്കുള്ള
ആദ്യ പടി....
ആഗ്രഹങളൊരിക്കലും അത്യാഗ്രഹം
ആയിരുന്നില്ല...
എന്നാൽ അത്യാഗ്രഹിച്ചവർക്കെല്ലാം
നീ കൈനിറയെ കൊടുത്തു..
എനിക്കോ...?
നീട്ടിയ കൈ ഇപ്പോഴും ഒഴിഞ്ഞു
തന്നെ കിടന്നു..